കാമുകി

image

ഇലയിഴകളിലൂടെ ഇരച്ചിറങ്ങിയ
കാടിൻ്റെ മത്തു പിടിപ്പിക്കുന്ന
ഗന്ധം സിരകളിൽ ആവാഹിച്ച്
പച്ചയുടെ മാറിൽ നിന്നും
ഉണർന്നെഴുന്നേറ്റു അവൾ…
പുഴയുടെ ഞൊറിക്കെട്ടിൽ
മുങ്ങി നിവർന്ന്
കാട്ടുചെമ്പകം ഉതിർന്നിറ്റു വീണ
ജഡയിൽ തിരുകി
പ്രണയത്തെ തേടി യാത്ര തിരിച്ചു..
മത്തു പിടിപ്പിക്കുമാറ്
പരന്ന കാട്ടുചെമ്പകത്തിൻ്റെ ഗന്ധം അവളിലേക്കായ് കാടൊട്ടാകെ എത്തി നോക്കുന്ന പോൽ തളം കെട്ടി നിന്നു…

പ്രണയപരവശതയോടെ വേരുകളിൽ തട്ടി തടഞ്ഞ് എവിടെയും നിൽക്കാതെ പാഞ്ഞൊഴുകിയ അരുവിയുടെ തണുപ്പുണ്ടായിരുന്നു അവളിൽ!

ഭ്രമം മൂത്ത പുൽനാമ്പും കാലടികൾക്കൊത്ത് ചാഞ്ഞു…
മരച്ചില്ലകൾ അവൾക്കു മേൽ പെയ്യ്തു, മരപെയ്യ്ത്തിൽ അവൾ പ്രണയത്തെ കണ്ടു…
മണ്ണിൻ്റെ മണമുള്ള പുൽമെത്തയിൽ അവൾ മുഖം ചേർത്തു, കുളിരാർന്ന പകലിൻ്റെ വെട്ടം ചില്ലകൾ കീറി
അവളെ പൊതിഞ്ഞു,
അവൾ കാടിൻ്റെ കാമുകിയായ്!

Published by ചഞ്ചൽ അനസൂയ

ഇതെൻ്റെ ഇടമാണ്... കേൾക്കാം നിങ്ങൾക്ക് ഇവിടം എന്നിലെ നിശ്ശബ്ദതയിലെ ആ ശബ്ദത്തെ!

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

Create your website at WordPress.com
Get started
%d bloggers like this: